Wednesday 15 June 2016



എനിക്ക് എൻറെ അമ്മ നല്ല books വായിച്ചു തരുമായിരുന്നു. പല ഓട്ടിസം ആളുകളും എന്നെ  പോലെ അമ്മയുടെ     
പരിശ്രമത്താൽ  മുന്നോട്ടു  വന്നിട്ടുണ്ട് . എൻറെ മനസ്സിൽ പല ideas ഉണ്ട് . അതൊക്കെ എനിക്ക് പലരോടും പറയണം . രാവിലെ പാവം അമ്മ എന്നെ നടക്കാൻ കൊണ്ടുപോക്കും . അപ്പോൾ ഓരോന്നു പറഞ്ഞു തരും
എനിക്ക് എല്ലാം മനസിലാകും . എൻറെ ഓട്ടിസം പല തമാശക്കൾ കാണിക്കും


ഓട്ടിസം is  a മഹാ mystery !


ഓട്ടിസം  ഒരു രോഗമല്ല, എന്റെ അസുഖം ഒരു disorder function of brain ആണ്.  കണിശമായി പഠന വിധേയമാകേണ്ട ഒരു  പാഠമാണ്  ഓട്ടിസം.നമുക്ക് ഓട്ടിസം ഉളളവരെ  ചികിത്സിച്ചു മാറ്റാൻ പറ്റില്ല , എന്നാൽ അവനെ training കൊടുത്ത് correct ചെയ്യാൻ പറ്റും . പല talented ആയ ആളുകൾക്കും ഓട്ടിസം ഉണ്ട് . ലോകം ഓട്ടിസം ഉളളവരെ ശരിക്കും മനസിലാക്കേണ്ടിയിരിക്കുന്നു